Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Beyond Words

Kozhikode

‘ബിയോണ്ട് വേർഡ്സ്’ ഫോ​ട്ടോ പ്ര​ദ​ര്‍​ശ​നം ആരംഭിച്ചു

കോ​ഴി​ക്കോ​ട്: ലോ​ക ഫോ​ട്ടോ​ഗ്ര​ഫി ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ 31 ഫോ​ട്ടോ​ജേ​ണ​ലി​സ്റ്റു​മാ​രു​ടെ വാ​ര്‍​ത്താ ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​നം ‘ബിയോണ്ട് വേർഡ്സ്’ ബു​ധ​നാ​ഴ്ച ആ​ര്‍​ട്ട്ഗാ​ല​റി​യി​ല്‍ ആ​രം​ഭി​ച്ചു.

കാ​ലി​ക്ക​റ്റ് ഫോ​ട്ടോ ജേ​ണ​ലി​സ്റ്റ്സ് ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഫോ​ട്ടോ പ്ര​ദ​ര്‍​ശ​നം ന​ട​ക്കു​ന്ന​ത്. ഗ്രേ​റ്റ് ബോം​ബെ സ​ര്‍​ക്ക​സി​ലെ സ​ര്‍​ക്ക​സ് ക​ലാ​കാ​ര​ന്മാ​ര്‍ ചേ​ര്‍​ന്ന് ഫോ​ട്ടോ പ്ര​ദ​ര്‍​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഞാ​യ​റാ​ഴ്ച വ​രെ പ്ര​ദ​ര്‍​ശ​നം തു​ട​രും. പ​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍, പ​ല ഭാ​വ​ങ്ങ​ളി​ല്‍ പ​ക​ര്‍​ത്തി​യ തി​ര​ഞ്ഞെ​ടു​ത്ത ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷ​ങ്ങ​ളി​ല്‍ വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം നേ​ടി​യ സു​പ്ര​ധാ​ന ചി​ത്ര​ങ്ങ​ളാ​ണി​വ.

Latest News

Corehub Up